ചൈനയിലെ നാനിങ് പട്ടണത്തിലെ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് സംഭവം. ജീവനക്കാർ യോഗം വിളിച്ചു ചേർത്ത മുറിയിലേക്കാണ് അപ്രത്യക്ഷീതമായി പെരുമ്പാമ്പ് എത്തിയത്. യോഗത്തിൽ രണ്ട് നിരകളിലായി നിൽക്കുകയായിരുന്നു ജീവനക്കാർ. പെട്ടെന്നാണ് മേൽക്കുരയുടെ മുകളിൽനിന്നും ജീവനക്കാരിയുടെ ദേഹത്തേക്ക് പെരുമ്പാമ്പ് വീണത്. 

ബെയ്ജിംഗ്: പെരുമ്പാമ്പിനെ പേടിയില്ലാത്തവർ കുറവാണ്. മ‍ൃഗശാലയിലെ ചില്ലിൻ കൂട്ടിൽ വളർത്തുന്നതായാലും വഴിയരികിൽ വച്ച് കണ്ടതായാലും പെരുമ്പാമ്പിനെ കണ്ടാൽ നമ്മൾ ഒാടും‌. എന്നാൽ സംസാരിച്ചുകൊണ്ടിരിക്കെ മുന്നിൽ ഒരു പെരുമ്പാമ്പ് വീണാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഞെട്ടിക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ചൈനയിലെ നാനിങ് പട്ടണത്തിലെ ഇൻഡസ്ട്രിയൽ ആന്റ് കൊമേർഷ്യൽ ബാങ്കിലാണ് സംഭവം. ജീവനക്കാർ യോഗം വിളിച്ചു ചേർത്ത മുറിയിലേക്കാണ് അപ്രത്യക്ഷീതമായി പെരുമ്പാമ്പ് എത്തിയത്. യോഗത്തിൽ രണ്ട് നിരകളിലായി നിൽക്കുകയായിരുന്നു ജീവനക്കാർ. പെട്ടെന്നാണ് മേൽക്കുരയുടെ മുകളിൽനിന്നും ജീവനക്കാരിയുടെ ദേഹത്തേക്ക് പെരുമ്പാമ്പ് വീണത്. വീണത് പെരുമ്പാമ്പാണെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായ ജീവനക്കാർ ഒാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പിന്നീട് പൊലീസും വനംവകുപ്പ് അധികൃതരും ചേർന്ന് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു.