ബോണറ്റ് തുറന്നപ്പോള്‍ കണ്ടുനിന്നവരെല്ലാം ഞെട്ടിപ്പോയി
തായ്ലന്ഡ്: കാറുള്ളവരെയെല്ലാം ഭീതിപ്പെടുത്തുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാറിന്റെ ബോണറ്റിനകത്ത് നിന്നും ലഭിച്ചത് 12 അടിയോളം നീളമുള്ള ഉഗ്രനൊരു പെരുമ്പാമ്പിനെയായിരുന്നു. തായ്ലന്ഡിലാണ് സംഭവം. കാറ് സ്റ്റാര്ട്ടാകാത്തതിനെത്തുടര്ന്ന് ഉടമസ്ഥന് വര്ക്ക്ഷോപ്പുകാരെ വിളിക്കുകയായിരുന്നു.
ബോണറ്റ് തുറന്നപ്പോള് കണ്ടുനിന്നവരെല്ലാം ഞെട്ടിപ്പോയി. എന്ജിന്റെ അകത്തേക്ക് തലയിട്ടിരിക്കുകയായിരുന്നു പെരുമ്പാമ്പ്. ബോണറ്റ് ഉടന് തന്നെ മുറുക്കിഅടച്ചശേഷം പാമ്പ് വിദഗ്ധനെ വിളിക്കുകയായിരുന്നു. ഇയാളെത്തി പാമ്പിനെ വലയ്ക്കുള്ളിലാക്കിയതോടെയാണ് ഏവര്ക്കും ശ്വാസം തിരികെകിട്ടിയത്. സംഭവത്തിന്റെ വീഡിയോ പ്രമുഖ അന്താരാഷ്ട്രാമാധ്യമമായ ഡെയ്ലി മെയില് അടക്കമുളളവര് പുറത്തുവിട്ടിട്ടുണ്ട്.

