കാടിറങ്ങിയെത്തിയ അതിഥിയെ വനപാലകര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് തന്നെ വിട്ടു മഴക്കാലത്ത് കാട്ടുജീവികള്‍ നാട്ടിലെത്തുന്നത് അസമില്‍ പതിവ്
ദിസ്പൂര്: മഴക്കാലത്ത് ശക്തമായ ഒഴുക്കിനൊപ്പം ഇഴജന്തുക്കള് ഗ്രാമങ്ങളിലേക്കെത്തുന്നത് അസമില് മിക്കയിടങ്ങളിലും സാധാരണമാണ്. കൂടുതലും കര്ഷക കുടുംബങ്ങള് താമസിക്കുന്ന ഗ്രാമങ്ങളില് ഇതെല്ലാം സാധാരണ സംഭവങ്ങള് മാത്രമാണ്.
എന്നാല് കാംരൂപ് ജില്ലയിലെ ഒരു ഗ്രാമത്തില് കഴിഞ്ഞ ദിവസമെത്തിയ അതിഥിയെ കാണാന് നാട്ടുകാരെല്ലാം ഓടിയെത്തി. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ഇഴഞ്ഞെത്തിയ സുന്ദരന് മലമ്പാമ്പിനെ കാണാനാണ് കര്ഷകര് ഓടിക്കൂടിയത്. ഏതാണ്ട് പത്തടിയോളം നീളമുള്ള പാമ്പിനെ ഗ്രാമത്തിലെ ഒരു വീട്ടില് നിന്നാണ് കണ്ടെത്തിയത്. പിന്നീട് വനപാലകരെത്തി പാമ്പിനെ കാട്ടില് തിരിച്ച് കൊണ്ടുവിട്ടു.

