ഉപരോധം പിൻവലിക്കാൻ സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും പുതിയ വ്യവസ്ഥകൾ മുന്നോട്ടുവച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഖത്തർ അമീർ ഷേക് തമീം ബിൻ ഹമദ് അൽ താനി. ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാതെയുള്ള നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. . ഖത്തറിന് മേൽ ഉപരോധം ഏ‌ർപ്പെടുത്തിയ ശേഷം ആദ്യമായാണ് അമീർ പ്രസ്താവന നടത്തുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്തിയത് കീഴ്വഴക്കമില്ലാത്ത നടപടിയാണ്. കുവൈറ്റും അമേരിക്കയും ജ‍ർമ്മനിയും ഉൾപ്പെടെയുള്ള രാജ്യങ്ങുടെ ഇടപെടലുകൾ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അവശ്യഘട്ടത്തിൽ അടിയന്തര സഹായവുമായെത്തിയ തുർക്കിക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.