റഷ്യയില്‍ ഫുട്ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഖത്തറിലേക്ക് നീളുകയാണ്
ദോഹ: 2022ലെ ലോകകപ്പ് ഫുട്ബോളിന്റെ പ്രചാരണാർഥം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ സീ യു ഇൻ 2022 ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ലക്ഷക്കണക്കിനു പേരാണ് വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.
റഷ്യയില് ഫുട്ബോള് മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോള് ആരാധകരുടെ കണ്ണുകള് ഖത്തറിലേക്ക് നീളുകയാണ്. 2022ലെ ലോകകപ്പ് പ്രചാരണാര്ത്ഥം തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് തരംഗം. 2.45 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തെ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നു ഖത്തറിന്റെ ജഴ്സിയണിഞ്ഞു ഫുട്ബോൾ കളിച്ചു കടന്നുപോകുന്ന കുട്ടിക്കു മുന്നിലായി ഈ സാംസ്കാരിക പൈതൃകങ്ങൾ ഓരോന്നായി തെളിയുന്നു.
തുറക്കാനിരിക്കുന്ന ദേശീയ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർടും ദോഹ കോർണിഷിലെ അംബരചുംബികളായ കെട്ടിടങ്ങളും സൂഖ് വാഖിഫും നാഷനൽ ലൈബ്രറിയും ആസ്പയർ സോണും ഖലീഫാ സ്റ്റേഡിയവുമെല്ലാം ദൃശ്യങ്ങളിലുണ്ട്. കോർണിഷിലെ ദൗ ബോട്ടുകളും ഫാൽക്കണുകളും ഒറിക്സുമെല്ലാം പശ്ചാത്തലത്തിൽ കടന്നു വരുന്നു. 2022 നവംമ്പര് 21മുതല് ഡിസംബര് 22വരെയാണ് ഖത്തറില് കാല്പന്ത് മാമാങ്കം അരങ്ങേറുക

