വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ആലെപ്പോയില്‍ നൂറു കണക്കിന് സിവിലിയന്‍മാരാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെ തീരുമാനം. ദേശീയാ ദിനാഘോഷത്തിന്റെ ഭാഗമായ നൃത്ത, സംഗീത പരിപാടികളും കരിമരുന്ന് പ്രയോഗവും ദേശീയ ദിന പരേഡോ ഉണ്ടായിരിക്കുകയില്ലെന്ന് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ദിനമായ ഡിസംബര്‍ 18ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയായിരിക്കും
ആലപ്പോയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ കഴിഞ്ഞ ദിവസം അറബ് ലീഗിലെ സ്ഥിരം പ്രതിനിധി തല യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
