പൊതുമേഖലയിലെ അഴിമതിക്കെതിരെ സ്റ്റേറ്റ് ഓഡിറ്റ് ബ്യുറോ രൂപീകരിക്കാനുള്ള പുതിയ നിയമത്തിനു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഓഡിറ്റ് ബ്യുറോ, അമീറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പു വരുത്തുന്നതായിരിക്കും പുതിയ നിയമം.
സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ പൊതു ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പദ്ധതി നടത്തിപ്പുകളും ഓഡിറ്റ് ബ്യുറോയുടെ നിരീക്ഷണത്തിന് വിധേയമാകും. 1995 മുതല്‍ രാജ്യത്ത് ഓഡിറ്റ് ബ്യുറോ നിലവിലുണ്ടെങ്കിലും പരിശോധനാ വിഭാഗത്തിന്റെ പ്രവര്‍ത്തന പരിധി പുതിയ നിയമത്തോടെ കൂടുതല്‍ വിപുലമാകും.
