തൃശൂർ വട്ടപ്പാറയിലെ ക്വാറി സമരം ഒത്തുതീർപ്പായി. ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലം പട്ടയ ഭൂമിയാണോ എന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് പരിശോധിപ്പിക്കാൻ ധാരണയായി. തിരുവനന്തപുരത്ത് മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടിനുള്ളിൽ പരിശോധന പൂർത്തിയാക്കും. അതുവരെ ക്വാറികൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ചർച്ചയ്‍ക്കു ശേഷം റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.