കൊല്ലം മലപ്പത്തൂരില്‍ പാറഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് മര്‍ദ്ദനമേറ്റു. ഖനനസ്ഥലത്തേക്കുള്ള റോഡ് നവീകരിക്കുന്നത് സമരക്കാര്‍ തടഞ്ഞതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണം.
മലപ്പത്തൂരില്‍ ക്രഷര്‍യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം മയിലുകളുടെ ആവാസസ്ഥലമാണെന്നും പരിസ്ഥിതിലോലപ്രദേശവുമാമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ആറ് ആഴ്ചയ്‍ക്ക അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഹസാര്‍ഡ്സ് ഒക്കുപ്പന്‍സി നിയമ പ്രകാരം ഈ സ്ഥലത്തേക്കുള്ള റോഡിന് 7 മീറ്റര്‍ വീതി വേണം നിലവില്‍ നാലു മീറ്റര്‍ മാത്രമാണ് വീതി. ഇതേക്കുറിച്ച് പരിശോധന നടത്താന്‍ വെളിയും പഞ്ചായത്ത് സെക്രട്ടറിയേയും പുന്‍ലൂര്‍ ഡിഎഫ്ഒയെയും കളക്ടര്‍ ചുമതലപ്പെടുത്തുകയും ചയ്തു. പരിശോധനയ്‌ക്ക് മുമ്പായി റോഡ് വീതിക്കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ഇവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അതേസമയം റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ബന്ധപ്പെട്ടിരുന്നെന്നും ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു വെളിയം പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.
പരുക്കേറ്റ ബിനുജോര്‍ജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
