Asianet News MalayalamAsianet News Malayalam

വൃദ്ധദമ്പതികളുടെ ഭൂമി തട്ടിയെടുക്കാന്‍ ക്വാറി ഉടമകളുടെ ശ്രമം

Quarry Mafia eyes old aged couples home at Thrissur
Author
First Published Jul 30, 2016, 1:36 AM IST

തൃശൂര്‍: വീട് വയ്ക്കാനുള്ള അനുമതി നിഷേധിച്ച് വൃദ്ധ ദമ്പതികളിൽ നിന്ന് ഭൂമി തട്ടാൻ ക്വാറി ഉടമകളുടെയും പഞ്ചായത്തിന്റെയും ശ്രമം. തൃശൂര്‍ ‍വെള്ളായനിക്കോട് സ്വദേശികളായ അപ്പച്ചൻ - ഗ്രേസി ദമ്പതികളാണ് പരാതിയുമായെത്തിയിരിക്കുന്നത്. പാരമ്പര്യ സ്വത്തായി ലഭിച്ച 37 സെന്‍റ് ഭൂമിയിൽ വീ‍ട് നിര്‍മ്മിക്കാൻ അനുമതി തേടിയാണ് തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ വെള്ളായനിക്കോട് സ്വദേശി അപ്പച്ചനും ഭാര്യ ഗ്രേസിയും സമീപിച്ചത്.

സമീപത്ത് കരിങ്കൽ ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി അനുമതി നിഷേധിച്ചു. എന്നാൽ വീട് നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ക്വാറിയിൽ നിന്ന് മതിയായ ദൂരമുണ്ട്. ഇതേ കാലയളവിൽ നിരവധി വീടുകൾ ഈ പരിസരത്ത് നിര്‍മ്മിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും സെക്രട്ടറി കടുംപിടുത്തം തുടര്‍ന്നു.

വാര്‍ഡ് മെമ്പറുടെ നിയന്ത്രണത്തിലുള്ള ക്വാറിയ്ക്കായി പഞ്ചായത്ത് ഒത്തുകളിയ്ക്കുകയാണെന്നാണ് അപ്പച്ചന്‍റെ പരാതി. ആരോപണങ്ങളെക്കുറിച്ച് മെമ്പര്‍ മേഴ്സിയ്ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. ക്വാറിയോട് ചേര്‍ന്ന വനപ്രദേശത്താണ് പാറ പൊട്ടിക്കാനായി വെടിമരുന്ന് സൂക്ഷിക്കുന്നത്.സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് കര്‍ശന നിയമമുള്ളപ്പോഴാണ് ഇങ്ങനെ. ഇതൊടൊപ്പമാണ് സ്വന്തം മണ്ണില്‍ തലചായ്ക്കാനൊരു കൂരയെന്ന അപ്പച്ചന്റെ  അവകാശം തടഞ്ഞു വയ്ക്കുന്നതും.

 

Follow Us:
Download App:
  • android
  • ios