സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ വധക്കേസില്‍ അന്വേഷണം ചുമതല ഐ.ജി. വിജയ് സാഖറെയ്ക്ക് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ നാല് സ്ക്വഡുകളാണ് രൂപികരിച്ചിരിക്കുന്നത്. ഇവരുടെ ചുമതല ഐ.ജി.വിജയ് സാഖറെയ്ക്കാണ്.
കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയോഗിച്ചതായും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറുച്ചു. ഇത് കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷണത്തിനായി ചുമതലപ്പെടുത്തി. രണ്ട് ജില്ലകളിലെ വിവിധ സ്ഥലങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു രീതിയില്‍ അന്വേഷിക്കുന്നത്.
പ്രതികളില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഒരു വാഹനവും കണ്ടെത്തി.ഈ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍റ് ചെയ്യുകയും കോട്ടയം എസ്.പി.യെ സ്ഥലം മാറ്റുകയും ചെയ്തു.
