Asianet News MalayalamAsianet News Malayalam

ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി മുസ്ലീം യുവാക്കള്‍ ജീവിക്കണം

  • ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി മുസ്ലീം യുവാക്കള്‍ ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Quran in one hand and computer in other Narendra Modi lays out vision for development of Muslim youth

ദില്ലി : ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി മുസ്ലീം യുവാക്കള്‍ ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്‌ലാമിക പൈതൃകവും പ്രചരണവും എന്ന വിഷയത്തില്‍ ദില്ലിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദത്തിനെതിരായുള്ള യുദ്ധം ഒരിക്കലും ഒരു മതത്തിനും എതിരല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന തെറ്റായ ആശയങ്ങള്‍ക്ക് എതിരാണെന്നും ചടങ്ങില്‍ മോദി പറഞ്ഞു.

ലോകത്തിലെ പല മതങ്ങളുടെയും ജന്മസ്ഥലമാണ് ഇന്ത്യ, ഇന്ത്യയിലെ ജനാധിപത്യം വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ്. ഇസ്‌ലാമിലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനൊപ്പം തന്നെ ആധുനിക സാങ്കേതിക വിദ്യയേയും മുസ്‌ലീം യുവാക്കള്‍ തങ്ങളിലേക്ക് ചേര്‍ത്ത് നിര്‍ത്തണം.

ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മതത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ മതത്തിന് നേര്‍ക്ക് തന്നെയുള്ള ആക്രമണങ്ങള്‍ ആണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അഭിപ്രായപ്പെട്ടു. മതത്തിന്‍റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും കഴിയണമെന്നും ജോര്‍ദ്ദാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios