കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നകാര്യം ഉദ്യോഗസ്ഥര്‍ മന്ത്രി എംഎം മണിയോട് ആലോചിക്കണമെന്ന പരാമര്‍ശം ഭരണഘടന ലംഘനമാണെന്ന് പിള്ള കൊച്ചിയില്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാന്‍ മണിയോട് ആലോചിക്കേണ്ടതില്ല. മുഖ്യമന്ത്രി പരാമര്‍ശം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred