തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പിലെത്തിയ എംഎല്‍എയോടാണ് വയോധിക പരാതി പറഞ്ഞത്. തന്നോട് ഈ രീതിയില്‍ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു എംഎല്‍എ ആദ്യം ശബ്ദമുയര്‍ത്തിയത്. 

കൊല്ലം: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച് പരാതി പറഞ്ഞ വയോധികയോട് എംഎല്‍എ തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളി എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രനാണ് ക്യാമ്പിലെ അന്തേവാസിയോട് കയര്‍ത്ത് സംസാരിക്കുന്നതിന്റെയും തട്ടിക്കയറുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ക്യാന്പില്‍ തന്നെയുള്ള മറ്റ് ചിലരാണ് ഇത് ചിത്രീകരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പിലെത്തിയ എംഎല്‍എയോടാണ് വയോധിക പരാതി പറഞ്ഞത്. തന്നോട് ഈ രീതിയില്‍ സംസാരിക്കരുതെന്ന് പറഞ്ഞായിരുന്നു എംഎല്‍എ ആദ്യം ശബ്ദമുയര്‍ത്തിയത്. തനിക്ക് പരാതി പറയാനുള്ള അധികാരമുണ്ടെന്ന് ഇവര്‍ തിരിച്ചുപറഞ്ഞപ്പോള്‍ നിങ്ങളുടെ ആവശ്യം പറയാനുള്ള അധികാരമുണ്ട് പക്ഷേ വായില്‍ വരുന്നതെല്ലാം പറയാന്‍ അധികാമില്ലെന്ന് എംഎല്‍എയുടെ മറുപടി. 

ക്യാമ്പിലുള്ളവര്‍ പിന്നെയും പരാതി പറയാന്‍ തുടങ്ങിയതോടെ മര്യാദകേട് പറയരുതെന്ന് പറഞ്ഞ് വളരെ രൂക്ഷമായാണ് എംഎല്‍എ പ്രതികരിക്കുന്നത്. ഒപ്പമുള്ളവര്‍ ഇതോടെ എംഎല്‍എ പിടിച്ചുമാറ്റി പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം.

"