മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളിക്കു നേരെ വംശീയ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ലീ മാക്‌സിനു നേരെയാണ് ആക്രമണം ഉണ്ടായത്. 'ഇന്ത്യക്കാരനല്ലേ' എന്നു ആക്രോശിച്ച് തദ്ദേശ്ശീയരായ ആളുകളാണ് ലീ മാക്‌സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തിനാണു പരിക്കേറ്റത്.

ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചാണ് വംശീയ വെറി ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മാക്‌ഡോണാള്‍ഡ്‌സിലാണ് സംഭവമുണ്ടായത്. നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് ആക്രമിച്ചത്. ലീ മാക്‌സ് പോലീസില്‍ പരാതി നല്‍കി. 

അടുത്തിടെ മലയാളിയായ വൈദികനു നേരെയും ആക്രമണമുണ്ടായിരുന്നു. ഓസ്‌ട്രേലിയ, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയ ആക്രമണം തുടരുകയാണ്.