കൊലപാതകം വ്യക്തമായ ആസുത്രണത്തോടെ പ്രതികൾ ഫോൺ ഉപയോഗിച്ചില്ല വിവരങ്ങൾ കൈമാറിയത് വാട് വഴിയെന്ന് സംശയം

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം വ്യക്തമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. ക്വട്ടേഷൻ നൽകിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ക്വട്ടേഷൻ സംഘം സംഞ്ചരിച്ച വാഹനത്തിൽ നിന്നും പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകയ്ക്കെുടത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. എന്നാൽ കൊലപാതക സംഘത്തിൽ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി. കൊലപാതത്തിന് മുമ്പ് വ്യക്തമായ ആസൂത്രണമാണ് നടന്നിരിക്കുന്നത്. 

സംഭവത്തിനു മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടില്ല. ക്വട്ടേഷൻ നൽകിയ ആളുമായി വാട്ട്സാപ്പുമായി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് സംശയം. മാത്രമല്ല, രാജേഷിൻറെ നീക്കങ്ങളും ഇവർ നിരീക്ഷിച്ചിരുന്നു. രാത്രിയിൽ രാജേഷ് സ്റ്റുഡിയോയിൽ തനിച്ചാകുമെന്ന നിഗമനത്തിലായിരുന്നു ആക്രണം. ക്വട്ടേഷൻറെ വിദേശ ബന്ധം സ്ഥിരീകരിക്കാൻ പ്രതികളെ പിടികൂടിയാലെ സാധിക്കൂ. പ്രതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം ഊർജ്ജിമാക്കിയിരിക്കുകയാണ് പൊലീസ്.