മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ക്വട്ടേഷന്‍ സംഘത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയവര്‍

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തില്‍ രണ്ട് പേരെത്തിയത് ഗള്‍ഫില്‍ നിന്നെന്ന് പൊലീസ്. അക്രമി സംഘത്തിലെ രണ്ട് പേര്‍ ഗള്‍ഫില് നിന്ന് ഒരാഴ്ച മുന്നേ നാട്ടിലെത്തിയിതായി പൊലീസ് കണ്ടെത്തി. രണ്ടുപേരും നേരത്തെ കേസുകളില്‍പെട്ടവരാണ്. ഇവര്‍ മടങ്ങിപ്പോകാതിരിക്കാന്‍ വിമാന്തതാവളങ്ങളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആശൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ നൽകിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്.കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടല്ല. ക്വട്ടേഷൻ നൽകിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.