Asianet News MalayalamAsianet News Malayalam

റാഫേല്‍ അഴിമതി; ആന്‍റണി കള്ളം പറയുന്നത് നെഹ്‍റു കുടുംബത്തെ രക്ഷിക്കാനെന്ന് ബിജെപി

  • നെഹ്റു കുടുംബത്തെ രക്ഷിക്കാനാണ് ആൻറണി കള്ളം പറയുന്നത്
  • ആന്‍റണിക്കെതിരെ ബിജെപി
rafale scam bjp against a k antony
Author
First Published Jul 23, 2018, 7:57 PM IST

ദില്ലി: എ കെ ആൻറണിക്കെതിരെ ബിജെപി. നെഹ്റു കുടുംബത്തെ രക്ഷിക്കാനാണ് ആൻറണി റഫേൽ ഇടപാടിൽ കള്ളം പറയുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പ്രതിരോധ ഇടപാടുകളുടെ വില ഉൾപ്പടെ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ആൻറണി പറഞ്ഞിട്ടുണ്ടെന്നും ബിജെപി. പാർലമെൻറ് മറുപടികൾ പുറത്തുവിട്ടാണ് ബിജെപിയുടെ പ്രതിരോധം. യുപിഎ സർക്കാരിനെക്കാൾ 78 കോടി രൂപ അടിസ്ഥാനവില കുറച്ചാണ് റഫാൽ ഇടപാട് ഒപ്പുവച്ചത്.  ഓരോ വിമാനത്തിനും ഒരു വിമാനത്തിന്‍റെ അടിസ്ഥാന വില 670.32 കോടി രൂപയെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios