Asianet News MalayalamAsianet News Malayalam

റഫാൽ ഇടപാട്: അവകാശലംഘന നോട്ടീസിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസിൽ ലോക്‌സഭാ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണം സജീവമാക്കി നിറുത്താന്‍ കോൺഗ്രസ്. പന്ത്രണ്ട് വയസിൽ താഴെയുള്ളവരെ ബലാൽസംഗം ചെയ്താൽ വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഇന്ന് ലോക്‌സഭയുടെ അജണ്ടയിൽ.
 

rafel loksabha speaker may take decision today
Author
Delhi, First Published Jul 30, 2018, 6:52 AM IST

ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നൽകിയ അവകാശലംഘന നോട്ടീസിൽ ലോക്സഭാ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് നാല് കോൺഗ്രസ് നേതാക്കൾ നോട്ടീസ് നല്കിയത്. രാഹുൽഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ നൽകിയ നോട്ടീസിലും ഇതുവരെ സ്പീക്കർ തീരുമാനം എടുത്തിട്ടില്ല. 

റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണം സജീവമാക്കി നിറുത്താനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്തിൽ ഇന്നലെ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പന്ത്രണ്ട് വയസിൽ താഴെയുള്ളവരെ ബലാൽസംഗം ചെയ്താൽ വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ഇന്ന് ലോകസ്ഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios