ഗുല്‍ബര്‍ഗ റാഗിങ് കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായിരുന്നു. അറസ്റ്റിലായ ഒന്നാംപ്രതി ലക്ഷ്‍മ, രണ്ടാംപ്രതി ആതിര, മൂന്നാം പ്രതി കൃഷ്‍ണ പ്രിയ എന്നിവര്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലാണ്. എട്ടിനാണ് ഇവരുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുക. നാലാംപ്രതി ശില്‍പ ജോസിനെ ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല.