Asianet News MalayalamAsianet News Malayalam

മെഡിക്കൽകോളേജിലെ റാഗിംഗ്; മൂന്നുവിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Ragging suspenssion
Author
First Published Jan 8, 2018, 10:58 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജില്‍  ഒന്നാംവർഷ  എംബിബിഎസ് വിദ്യാർത്ഥിയെ  റാഗ് ചെയ്ത മൂന്ന് സീനിയർ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു.  അധ്യാപക സമിതിയുടെ അന്വേഷണത്തിലാണ് നടപടി.   

കഴിഞ്ഞ ശനിയാഴ്ചയാണ് , സീനിയർ  വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന്  പ്രിൻസിപ്പാളിന് ഒന്നാംവർഷ വിദ്യാർത്ഥി പരാതി   നൽകുന്നത്.
ഹോസ്റ്റിലും പുറത്തും വച്ച് സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കൊല്ലംസ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലുണ്ട്.  ഈ പരാതിയുടെ അടിസ്ഥാനത്തിൽ ,അധ്യാപക സമിതി നടത്തിയ അന്വേഷണത്തെ തുടർന്നാണ് റിഷാദ്, താഹി‍ർ, ശരത് എന്നീ മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി.  മൂവരും മൂന്നാംവ‍ർഷ വിദ്യാർത്ഥികളാണ്. കഴിഞ്ഞയാഴ്ച ഇവർ മൂവരും ചേർന്ന്  വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വച്ച് മർദ്ദിക്കുന്നത് ചിലർ കണ്ടിരുന്നു.

ഇവരാണ് ഒന്നാം വർഷക്കാരനെ  സീനിയർ വിദ്യാർത്ഥികളിൽ നിന്നും രക്ഷിക്കുകയും പൊലീസിനെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയും ചെയ്തത്.  രക്ഷിതാവെത്തി പ്രിൻസിപ്പലിന് പരാതി നൽകി. മർദ്ദിച്ചതിൽ ഒരു വിദ്യാർത്ഥിയുടെ പേരുമാത്രമായിരുന്നു പരാതിയിലുള്ളത്. മറ്റ് രണ്ടുപേരെ കണ്ടാലറിയമെന്നും വിദ്യാർ‍ത്ഥി പറഞ്ഞിരുന്നു. ഈ മൂന്നുപേർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് റാഗിംഗിന് കേസ്സെടുത്തിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios