സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മദ്യം വായിലേക്ക് ഒഴിക്കുകയും ചെയ്തെന്ന് ഷിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എറണാകുളം കടമക്കുടി പഞ്ചായത്തിലെ പിഴല ദ്വീപ് വാസിയാണ് ഷിജു.ചായക്കട നടത്തുന്ന ഗോപിയുടെയും വീട്ടുജോലിക്കു പോകുന്ന ശോഭയുടെയും രണ്ടാമത്തെ മകൻ.പ്ലസ് ടൂ 70ശതമാനം മാര്ക്കോടെ വിജയിച്ച ഷിജു ദ്വീപിൻറെ സകല പരാധീനതകള്‍ക്കിടയിലും ഏറെ പ്രതീക്ഷയോടെയാണ് നാട്ടകം പോളിടെക്നിക് കോളേജില്‍ ചേര്‍ന്നത്.ഈ മാസം 2ാം തീയതിയാൺ് ആദ്യ സെമസ്റ്റ്‍ പരീക്ഷ കഴിഞ്‍ഞത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധം കാരണം പരീക്ഷ കഴിഞ്ഞിട്ടും അന്ന്  വീട്ടിലേക്ക് മടങ്ങിയില്ല.പിന്നീടുണ്ടായ കാര്യങ്ങളെല്ലാം ഒരു പേടിസ്വപ്നമായേ ഷിജുവിന് ഓര്‍ക്കാനാകൂ.

ശരീരം മുഴുവൻ നീരുളള ഷിജുവിന് മൂത്രമൊഴിക്കുമ്പോള്‍ രക്തം വരുന്നത് മാറിയിട്ടില്ല.ഒരുപാട് പരാധീനതകള്‍ക്കിടയിലാണ് ഷിജുവിനെ പഠിപ്പിക്കുന്നത്. ഇനി നാട്ടകത്തേക്ക് മകനെ വിടേണ്ടെന്നാണ് അച്ഛനമ്മമാരുടെ തീരുമാനം. ആദ്യം ഭയം കാരണം സംഭവം രഹസ്യമാക്കിവെച്ചെങ്കിലും പിന്നീട് ചികിത്സിച്ച ഡോക്ടര്‍മാരുടെ നിര്ദേശപ്രാകരമാണ് പൊലീസില്‍ പരാതി നല്‍കിയത്.