അഹമ്മദാബാദ്: മോദിയുടെ ഗുജറാത്ത് മോഡല്‍ പൂര്‍ണ പരാജയമാണെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ വികസനക്കുതിപ്പാണെന്ന് മോദി നിരന്തരം കള്ളം പറയുകയാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും ഖേഡയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ തുടരെയുള്ള സന്ദര്‍ശനം.