ബഹുസ്വരതയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ടി ജി മോഹൻദാസിന്റെ നീക്കം. ശബരിമലയിലെ വിശ്വാസം തകർക്കാനുള്ള കേസിന് ദേവസ്വം ബോർഡ് ശബരിമലയിലെ പണമെടുത്ത് ചെലവാക്കരുത്. സി പി എം നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇടമല്ല ദേവസ്വം ബോർഡെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയെ ശക്തിയുക്തം എതിർക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും രാഹുൽ പറഞ്ഞു.
ബഹുസ്വരതയെ തകർക്കാൻ ലക്ഷ്യമിട്ടാണ് ടി ജി മോഹൻദാസിന്റെ നീക്കം. ശബരിമലയിലെ വിശ്വാസം തകർക്കാനുള്ള കേസിന് ദേവസ്വം ബോർഡ് ശബരിമലയിലെ പണമെടുത്ത് ചെലവാക്കരുത്. സി പി എം നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇടമല്ല ദേവസ്വം ബോർഡെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേര്‍ത്തു.
യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് കോടതിയിൽ നിലപാടെടുത്താൽ ബോർഡിന്റെ ക്ഷേത്രത്തിലേക്ക് പണം നൽകരുതെന്ന പ്രചാരണങ്ങളെ പിന്തുണക്കുമെന്നും രാഹുല്‍ പറഞ്ഞു.