എന്നാൽ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്ത കർഷകരെ ജയിലിലടച്ചു. കർഷകർ, ആദിവാസികൾ, ദളിതർ ന്യൂനപക്ഷങ്ങൾ എന്നിവർ ബി.ജെ.പി ഭരണത്തിൽ ചൂഷണം ചെയ്യപ്പെടുമ്പോള്‍ മറുവശത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.മല്യക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.  

ദില്ലി:ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകരെ ജയിലിലടച്ച സര്‍ക്കാര്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് കടന്നുകളഞ്ഞ വിജയ് മല്യയെ ജയിലിലടക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി.9000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യ, വിദേശത്തേക്ക് പോകുകയാണെന്ന് നേരിട്ട് പറഞ്ഞിട്ടും ഇക്കാര്യം പൊലീസിനെയോ സിബിഐയേയോ അറിയിച്ച് ജയിലിലിടാൻ അരുൺ ജെയ്റ്റ്ലി തയ്യാറായില്ല.