മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി യുദ്ധവിമാനത്തിന് നല്‍കിയത് 1670 കോടി

ദില്ലി:റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധി. ഇത് എന്തുകൊണ്ടെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി. അതേസമയം മോദിക്കെതിരെ രാഹുല്‍ ഗാന്ധി അവിശ്വാസപ്രമേയം നല്‍കണമെന്ന് യുപിഎ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്നാണ് യുപിഎ നേതാക്കള്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നലെ നടത്തിയ പ്രസംഗത്തിലും മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്‍റെ പേരാണ് മോദിയെന്ന് ഇന്നലെ രാഹുല്‍ ആരോപിച്ചിരുന്നു.