പാര്‍ലമെന്‍റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനത്തിനാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്
ദില്ലി: റഫാല് വിമാന ഇടപാടില് സര്ക്കാറിനെതിരെ ഉയര്ന്ന അഴിമതി ആരോപണത്തില് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്ലമെന്റില് നടന്ന അവിശ്വാസ പ്രമേയ ചര്ച്ചയില് രാഹുല് ഗാന്ധി ഉന്നയിച്ച വിമര്ശനത്തിനാണ് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. ആറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് രാഹുല് സംസാരിക്കുന്നത്.
പ്രതിപക്ഷം രാജ്യസുരക്ഷയില് രാഷ്ട്രീയം കലര്ത്താന് ശ്രമിക്കുകയാണ്. റഫാല് ഇടപാട് തീര്ത്തും സുധാര്യമാണ്. മിന്നലാക്രമണത്തെ പരിഹസിച്ചവരാണ് പ്രതിപക്ഷം. രാഹുലിന്റെ കണ്ണിലേക്ക് നോക്കുവാന് താന് വളര്ന്നിട്ടില്ലെന്ന് മോദി പറഞ്ഞു. രാജ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങള് ചിലര്ക്ക് കുട്ടിക്കളിയാണ് മോദി രാഹുലിനെ പരോക്ഷമായി പരിഹസിച്ചു.
നേരത്തെ രാവിലെ ചര്ച്ചയില് സംസാരിച്ച രാഹുല് ഗാന്ധി, 45000 കോടിയുടേതാണ് റാഫേൽ അഴിമതി എന്ന് ആരോപിച്ചു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുല് ഗാന്ധി ആരോപിച്ചിരുന്നു.
