ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള യാത്രയ്ക്കിടെ ഹൈവേയില്‍ ചീറി പായുകയായിരുന്നു രാഹുലിന്‍റെ കാര്‍. എന്നാല്‍ ഇടയ്ക്ക് ചീറി പാഞ്ഞ വാഹനം പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തി. വഴിയരികില്‍ കാത്തുനിന്ന് പ്രവര്‍ത്തകരെ കാണാനായാണ് രാഹുല്‍ സുരക്ഷ സംവിധാനങ്ങളൊക്കെ പൊളിച്ചെഴുതി ഇറങ്ങിച്ചെന്നത്

കൊച്ചി: മഹാപ്രളയത്തില്‍ നിന്ന് കേരളം അതിജീവനത്തിന്‍റെ കുതിപ്പിലാണ്. കേരളത്തിന്‍റെ കണ്ണീരൊപ്പാനും കൈപിടിക്കാനുമെത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ സ്നേഹമാണ് എങ്ങും കാണാനായത്. കേരളത്തിന്‍റെ വേദനയില്‍ പങ്കുചേര്‍ന്ന രാഹുലിനോട് നന്ദി പ്രകടിപ്പിക്കാന്‍ ആരും മറന്നില്ല.

സാധാരണ ഗതിയില്‍ വലിയ സുരക്ഷ സംവിധാനത്തിനകത്ത് നില്‍ക്കാറുള്ള രാഹുല്‍ ദുരിതാശ്വാസത്തിനിടയില്‍ അതെല്ലാം മറന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ ആവേശം പകരാനും അദ്ദേഹം ശ്രദ്ധിച്ചു. അതിനിടയിലാണ് രാഹുലിന്‍റെ ഒരു വീഡിയോ വൈറലാകുന്നത്.

ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള യാത്രയ്ക്കിടെ ഹൈവേയില്‍ ചീറി പായുകയായിരുന്നു രാഹുലിന്‍റെ കാര്‍. എന്നാല്‍ ഇടയ്ക്ക് ചീറി പാഞ്ഞ വാഹനം പൊടുന്നനെ ബ്രേക്കിട്ട് നിര്‍ത്തി. വഴിയരികില്‍ കാത്തുനിന്ന് പ്രവര്‍ത്തകരെ കാണാനായാണ് രാഹുല്‍ സുരക്ഷ സംവിധാനങ്ങളൊക്കെ പൊളിച്ചെഴുതി ഇറങ്ങിച്ചെന്നത്.

ഞെട്ടലോടെയാണ് പ്രവര്‍ത്തകര്‍ ഇത് കണ്ടു നിന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വട്ടമിട്ടെങ്കിലും പ്രവര്‍ത്തകരെ കണ്ട് സംസാരിച്ച് അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുല്‍ കാറിലേക്ക് മടങ്ങിയത്. നേരത്തെ എയര്‍ ആംബുലന്‍സിനായി തന്റെ യാത്ര വൈകിപ്പിച്ചും രാഹുല്‍ കൈയ്യടി നേടിയിരുന്നു.