ദില്ലി: കുറിക്ക്കൊള്ളുന്ന ട്വീറ്റുകൾ പോസ്റ്റ്ചെയാൻ ആരാണ് സഹായിക്കുന്നതെന്ന വിമർശകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. തനിക്കാരാണ് പ്രചോദനമെന്ന് കണ്ടോളൂ എന്ന് പറഞ്ഞ് ഒരു പട്ടിക്കുട്ടിയുടെ വീഡിയോയാണ് രാഹുൽ ട്വീറ്റ് ചെയ്തത്. നരേന്ദ്രേ മോദി സർക്കാരിനെ നിരന്തരം ട്വീറ്റുകളിലൂടെ അക്രമിക്കാൻ രാഹുലിനെ മറ്റോരോ സഹായിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ സംശയമുയർന്നിരുന്നു.

ജിഎസ്ടിയെ ഗബ്ബർസിംഗ് ടാക്സെന്ന് വിളിച്ചും ജയ്ഷാ വിവാദത്തിൽ വൈ ദിസ് കൊലവെരി ഡാ എന്ന് ട്വീറ്റ് ചെയ്തും രാഹുൽ സൈബർലോകത്ത് നിറഞ്ഞു. ഉരുളക്കുപ്പേരി പോലെത്തെ വിമർശനങ്ങൾ തന്റെ പേജിൽ ട്വീറ്റ് ചെയ്യുന്ന ആളെ കാട്ടിത്തരാം എന്ന് പറഞ്ഞ് രാഹുൽ ഇട്ട വീഡിയോ കാണാം.

രാഹുലിനെക്കാൾ മികച്ചവനായ പിഡിയെന്ന പട്ടിക്കുട്ടിയാണ് താനെന്നും ട്വീറ്റുകൾ തന്റേതാണെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പും ഉണ്ട്. ട്വീറ്റുകൾ പലതും ജനകീയമാതോടെ കഴിഞ്ഞ ജൂലെമൂതൽ സെപ്റ്റംബർ വരെ രാഹുലിനെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 10 ലക്ഷം കൂടി.

ആസമിലെ ബിജെപി മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിശ്വാസ് ശർമ എന്നാൽ രാഹുലിനെ വിമർശിച്ച് രംഗത്തെത്തി. ദില്ലിയിലെ കോൺഗ്രസ് യോഗത്തിനിടെ ആസമിലെ വിഷയം ചർച്ചചെയ്യാൻ താൻ ആവശ്യപ്പെട്ടപ്പോഴും രാഹുൽ പിഡിക്ക് ബിസകറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നെന്ന് ശർമ ട്വീറ്റ് ചെയ്തു.