കോണ്‍ഗ്രസ് സമാദ് വാദി പാര്‍ടി സഖ്യത്തിന്‍റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെയും സംയുക്ത റാലി ഞായറാഴ്ച ലക്നൗവിൽനടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 14 റാലികളിലാണ് ഇരുനേതാക്കളും ഒന്നിച്ച് പങ്കെടുക്കുക. ഓരോ ഘട്ടത്തിലും രണ്ട് റാലികളിൽ വീതം ഇരുവരും എത്തും. ഇരുനേതാക്കളുടെയും പ്രത്യേക റാലികളും നടക്കും. അഖിലേഷ് യാദവ് അടുത്ത ഒന്നര മാസത്തിനുള്ളിൽ നൂറിലധികം റാലികളാണ് തീരുമാനിച്ചിരിക്കുന്നത്. രാഹുൽ-അഖിലേഷ് റാലിക്ക് പുറമെ പ്രിയങ്ക-ഡിമ്പിൾ യാദവ് സംയുക്ത റാലിയും തീരുമാനിള്ച്ചിട്ടുണ്ട്.