ഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പുകള്‍ നടന്നുവരികയാണെന്നും രാഹുല്‍ നേതൃസ്ഥാനത്ത് വരേണ്ട സമയമായെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് പറഞ്ഞു. യുവാക്കളെയും മുതിര്‍ന്നവരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വനിര കൊണ്ടുവരാന്‍ രാഹുലിനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കിട്ടു.
പ്രിയങ്ക ഗാന്ധി എപ്പോള്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും മുന്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഏതെങ്കിലുമൊരു കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് രാഷ്ട്രീയ പ്രവേശനത്തിന് സഹായകമാകുമെങ്കിലും പ്രകടനം മോശമായാല്‍ ഒരാള്‍ക്കും നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലെ രാഷ്ട്രീയത്തില്‍ വിജയിക്കാനാകൂവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
