ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാന യാത്രയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ഥിരം വിമാനത്തില്‍ യാത്ര ചെയ്യുന്ന രാഹുലിന്റെ ഈ ചിത്രം വൈറലാകാനൊരു കാരണമുണ്ട്. ദില്ലിയില്‍നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാഹുല്‍. യാത്രയ്ക്കിടയില്‍ ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കയ്യിലെ ബാഗ് എടുത്തുവയ്ക്കാന്‍ ഒപ്പമുള്ള യാത്രികനെ സഹായിക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് ഇത്. ഏറെ ശ്രമപ്പെട്ട് ബാഗ് മുകളിലേയ്ക്ക് വയ്ക്കുന്നതിനിടെയാണ് രാഹുല്‍ മുന്നോട്ട് വന്നതും യാത്രികനെ സഹായിച്ചതും. സാധാരണക്കാരനായുള്ള രാഹുലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. യാത്രികര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും രാഹുല്‍ സമയം കണ്ടെത്തി
