ദില്ലി: തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പുകഴ്ത്തല്‍ മാത്രമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. "മോദിജിയുടെ പ്രസംഗം ഞാന്‍ ഇന്നലെ കേട്ടു. അദ്ദേഹത്തെക്കുറിച്ച് മാത്രമാണ് 90 ശതമാനം വാക്കുകളും. തിരഞ്ഞെടുപ്പ് എന്നത് എന്നെയോ മോദിജിയെയോ സംബന്ധിച്ചതല്ല. അത് കോണ്‍ഗ്രസ്സിനെയോ ബിജെപിയെയോ സംബന്ധിച്ചതുമല്ല. അത് ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ളതാണ്." ഞായറാഴ്ച ഡാക്കോറില്‍ നടന്ന പ്രചാരണറാലിയില്‍ രാഹുല്‍ പറഞ്ഞു. 

മോദി തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് തുടരുകയാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. പ്രധാനമന്ത്രി തന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും താനത് കാര്യമാക്കുന്നില്ല, പ്രധാനമന്ത്രി പദത്തോട് തനിക്ക് ബഹുമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.