Asianet News MalayalamAsianet News Malayalam

അനിൽ അംബാനിയെ മോദി സഹായിച്ചെന്ന കാര്യം തെളിയിക്കും: രാഹുൽ ​ഗാന്ധി

എവിടെയാണ് സിഎജി റിപ്പോർട്ട്? കാണിക്കാമോ?  അത് ചിലപ്പോൾ ഫ്രഞ്ച് പാർലമെന്റിലായിരിക്കും അല്ലേ? അതുമല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേകം പിഎസി ഉണ്ടാകുമായിരിക്കും? ​രാഹുൽ രൂക്ഷഭാഷയില്‍ ചോദ്യങ്ങളുന്നയിക്കുന്നു.

rahul gandhi says will prove modi helped anil ambani
Author
New Delhi, First Published Dec 15, 2018, 10:43 AM IST

ദില്ലി: പ്രധാനമന്ത്രി ന​രേന്ദ്ര മോദി അദ്ദേഹത്തിന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിച്ചത് താന്‌ തെളിയിക്കുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ ​രാഹുൽ ​ഗാന്ധി. റാഫേൽ‌ ഇടപാടിൽ സർക്കാരിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷവും ആരോപണവുമായി രാഹുൽ ​ഗാന്ധി ​രം​ഗത്ത്. ''കാവൽക്കാരൻ തന്നെയാണ് കള്ളൻ. മോദി നിങ്ങൾക്ക് ഓടിയൊളിക്കാൻ സാധിക്കും. എന്നാൽ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. അന്വഷണത്തിൽ എല്ലാം പുറത്തുവരും. നരേന്ദ്ര മോദിയെക്കുറിച്ചും അനിൽ അംബാനിയെക്കുറിച്ചുമെല്ലാം.''രാഹുൽ ​ഗാന്ധി പറഞ്ഞു

റഫേൽ ഇടപാടിൽ  സുപ്രീംകോടതി പരാമർശിച്ച സിഎജി റിപ്പോർട്ടിനെക്കുറിച്ചും രാഹുൽ സംശയമുന്നയിച്ചു. ''സിഎജി റിപ്പോർട്ടാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. എന്നാൽ പബ്ലിക് അക്കൗണ്ട് കമ്മറ്റി ചെയർമാൻ ആയ മല്ലികാർജ്ജുൻ ഖാർ​ഗെ പോലും ഇതുവരെ ഈ റിപ്പോർ‌ട്ട് കണ്ടിട്ടില്ല. കോടതി മാത്രമേ കണ്ടിട്ടുള്ളു. എവിടെയാണ് സിഎജി റിപ്പോർട്ട്? കാണിക്കാമോ?  അത് ചിലപ്പോൾ ഫ്രാൻസ് പാർലമെന്റിലായിരിക്കും അല്ലേ? അതുമല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേകം പിഎസി ഉണ്ടാകുമായിരിക്കും?'' ​രാഹുൽ രൂക്ഷഭാഷയില്‍ ചോദിക്കുന്നു.

36 വിമാനങ്ങൾ ഫ്രാൻസിൽ നിന്നും വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കാൻ തെളിവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. 

 

Follow Us:
Download App:
  • android
  • ios