കെപിസിസി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടു
ദില്ലി:പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പ്രത്യേക പട്ടികകളാണ് രാഹുല് ഗാന്ധി ആവശ്യപ്പെട്ടത്. മാനദണ്ഡങ്ങളിൽ നിർബന്ധം പിടിക്കരുതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷൻ മതിയെന്നും ഉമ്മൻ ചാണ്ടി.
