രാഹുല്‍ ഗാന്ധിയെ നിപ വൈറസിനെ പോലെ ബിജെപി മന്ത്രിയുടെ വിവാദ പ്രസ്ഥാവന
ഹരിയാന: കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ പരിഹസിച്ച് ഹരിയാന ബിജെപി മന്ത്രി അനില് വിജ് രംഗത്ത്. രാഹുല് ഗാന്ധിയെ നിപ വൈറസുമായാണ് അനില് വിജ് ഉപമിച്ചിരിക്കുന്നത്. നിപാ വൈറസും രാഹുലും ഒന്ന് പോലെയാണ്. രാഹുല് ഏത് പാര്ട്ടിയില് നിന്നാണോ വരുന്നത് ആ പാര്ട്ടി അവസാനിക്കുമെന്ന് അനില് വിജ് പറഞ്ഞു.
ഇതിന് മുമ്പും മന്ത്രി അനില് വിജ് രാഹുലിനെതിരെ വിവാദ പ്രസ്താവന നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസിന്റെ മുക്ത ഭാരത സ്വപ്നത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിക്ക് തന്റെ നായയും കോൺഗ്രസ്സും തമ്മിൽ വിവേചനമൊന്നും ഇല്ലെന്നും അതിനാല് നായയ്ക്ക് ഭക്ഷണം നല്കുന്ന അതേ പാത്രത്തിലാണ് വീട്ടിലെത്തുന്നവര്ക്കും ഭക്ഷണം നല്കുന്നതെന്നുമായിരുന്നു അനില് വിജ് മുമ്പ് പറഞ്ഞത്. ഭഗത് സിങ്, ലാലാ ലജ്പത് റായ് എന്നിവർ രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ച ത്യാഗം ചെയ്തു. നെഹ്രുവിനെയും ഗാന്ധിയെയും പോലെയല്ലെന്നും മന്ത്രി ഇതിന് മുമ്പ് പറഞ്ഞിരുന്നു.
