മോദി അധികാരത്തിൽ കയറിയ ശേഷം ഇതുവരെയും വാർത്താസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ദില്ലി: ചുടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ അവസാനിച്ച സ്ഥതിക്ക് പ്രധാനമന്ത്രി എന്ന തന്റെ പാർട്ട് ടൈം ജോലി ചെയ്യാൻ നരേന്ദ്ര മോദി സമയം കണ്ടെത്തണമെന്ന് രാഹുൽ പറഞ്ഞു. ബുധനാഴ്ച തന്റെ ട്വിറ്ററിലൂടെയായിരുന്നു മോദിക്കെതിരെയുള്ള രാഹുലിന്റെ പരാമർശം.
മോദി അധികാരത്തിൽ കയറിയ ശേഷം ഇതുവരെയും വാർത്താസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കുന്നതും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും രസകരമായ ജോലിയാണെന്നും മോദിയെ ഉദ്ധരിച്ച് രാഹുൽ ട്വീറ്റ് ചെയ്തു. ഹൈദരാബാദിൽ രാഹുൽ പങ്കെടുത്ത വാർത്താസമ്മേളനത്തിന്റെ ചിത്രങ്ങളും ഇതോടൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
