പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 29- ന് കേരളത്തിലെത്തും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുലിനൊപ്പം പ്രിയങ്കയേയും കേരളത്തിലേക്ക് ക്ഷണിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായതായി മുല്ലപ്പള്ളി അറിയിച്ചിരുന്നു. വിജയസാധ്യത മാത്രം അടിസ്ഥാനമാക്കിയാവും ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയം എന്നാണ് കെപിസിസി അധ്യക്ഷന്‍റെ ഉറപ്പ്.