മുംബൈ: ആര്‍.എസ്.എസ്സിന്‍റെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പാണ് മുംബൈയില്‍ ദളിത് വിഭാഗങ്ങള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് വിഭാഗക്കാര്‍ എന്നും സമൂഹത്തിന്‍റെ താഴെത്തട്ടില്‍ കഴിയണമെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
ഉന സംഭവവും രോഹിത് വെമൂലയുടെ മരണവും ഒടുവില്‍ ഭീമ കൊറേഗാവ് സംഭവവുമെല്ലാം ദളിത് ചെറുത്ത് നില്‍പ്പിന്‍റെ അടയാളങ്ങളാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
