മോദിയുടെയും അനില്‍ അംബാനിയുടെയും ചിത്രത്തിന്റെ കൂടെ പഴയ സിനിമാഗാനം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 17 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ അയ്യായിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തത്

ദില്ലി: റഫേല്‍ കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്ക് നരേന്ദ്ര മോദി വഴിവിട്ട സഹായം നല്‍കിയെന്ന ആരോപണം ആവര്‍ത്തിക്കുന്നതിനിടെ മോദിക്കെതിരെ ട്വിറ്ററില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെയും അനില്‍ അംബാനിയുടെയും ചിത്രത്തിന്റെ കൂടെ പഴയ സിനിമാഗാനം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അനില്‍ അംബാനിയും മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോകള്‍. ഇതിന് പശ്ചാത്തലവുമായി 'ഷോലെ' എന്ന ചിത്രത്തിലെ 'യേ ദോസ്തീ... ഹം നഹീ...' എന്ന പാട്ടും. 

Scroll to load tweet…


17 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ അയ്യായിരത്തിലധികം പേരാണ് റീട്വീറ്റ് ചെയ്തത്. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ഗാന്ധി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 30,000 കോടിയുടെ റഫേല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് കരാര്‍ സ്വന്തമാക്കാന്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തുവെന്നായിരുന്നു പ്രധാന ആരോപണം.