യെദ്യൂരപ്പയുടെ സത്യപ്രതിഞ്ജ ‍‍ രാജ്യം ജനാധിപത്യത്തിന്‍റെ പരാജയത്തില്‍ അനുശോചിക്കുന്നെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള് രാജ്യം ജനാധിപത്യത്തിന്റെ പരാജയത്തില് അനുശോചിക്കുന്നെന്ന് രാഹുല് ഗാന്ധി. കര്ണ്ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് കോണ്ഗ്രസ് അധ്യകഷന്റെ ട്വീറ്റ്.
ഇന്ത്യന് ഭരണഘനട ആക്രമിക്കപ്പെട്ടെന്നും കര്ണ്ണാടകയില് ഒരു വശത്ത് എംഎല്എമാരും മറ്റുവശത്ത് ഗവര്ണറുമെന്ന് രാഹുല് ആരോപിച്ചു. 100 കോടി വീതം ജെഡിഎസ് എംഎല്എമാര്ക്ക് വാഗ്ദാനം ചെയ്തതായി ജെഡിഎസ് പറഞ്ഞതായും രാഹുല് ആരോപിച്ചു.
ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്ത് നിര്ത്തി ബിജെപിയെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിച്ച ഗവര്ണറുടെ നടപടി കുതിരക്കച്ചവടമെന്ന് കോണ്ഗ്രസ് പാര്ട്ടി ആരോപിച്ചിരുന്നു. 15 ദിവസത്തെ സാവകാശമാണ് ഭൂരിപക്ഷം തെളിയിക്കാന് ഗവര്ണര് ബിജെപിക്ക് അനുവദിച്ചത്. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കര്ണാടകയിലെ വിധാന് സഭയ്ക്ക് മുന്നില് കോണ്ഗ്രസ് എംഎല്എ മാര് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ബിജെപിയെ സര്ക്കാരുണ്ടാക്കാന് ക്ഷണിച്ചുകൊണ്ടുള്ള ഗവര്ണറുടെ കത്ത് പുറത്ത് വന്നതോടെ മുന് കേന്ദ്രമന്ത്രി പി.ചിദംബരം പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് ഗവര്ണര് എത്ര എംഎല്എമാര് യെദ്യൂരപ്പയെ അനുകൂലിക്കുന്നുണ്ടെന്നത് വ്യക്തമാക്കാത്തതെന്നാണ് പി.ചിദംബരം ചോദിച്ചത്.
