ഇവിടെ വെറുപ്പോ പകയോ ഇല്ലെന്ന അടിക്കുറിപ്പോടെയാണ് മാനസരോവര്‍ തടാകത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന- പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നാണ് രാഹുല്‍ മാനസരോവറിനെ വര്‍ണ്ണിച്ചത്
ദില്ലി: കൈലാഷ് മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മാനസരോവറില്‍ നിന്ന് ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങളാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് പല വിവാദവും ഇതിനോടകം വന്നുകഴിഞ്ഞു. ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ കൈലാഷ്-മാനസരോവര്‍ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രധാന വാദം. ഇതിന് ശേഷം മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്നതായിരുന്നു ബിജെപിയുടെ അടുത്ത ആരോപണം.
ഈ വിവാദങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്ര പുരോഗമിക്കുന്നത്. ഇവിടെ വെറുപ്പോ പകയോ ഇല്ലെന്ന അടിക്കുറിപ്പോടെയാണ് മാനസരോവര്‍ തടാകത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന- പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നാണ് രാഹുല്‍ മാനസരോവറിനെ വര്‍ണ്ണിച്ചത്.
ഇക്കഴിഞ്ഞ 31നായിരുന്നു രാഹുല്‍ ഗാന്ധി യാത്ര തിരിച്ചത്. ഈ മാസം 12 വരെയായിരിക്കും യാത്ര.
