കോണ്‍ഗ്രസ് പ്ലീനറി സെഷന്‍ മീറ്റിങ്ങ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യ മീറ്റിങ്ങ്
ദില്ലി: കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധിയുടെ ട്വിറ്ററിന് മേയ്ക്ക് ഓവര്. പുതിയ ചിത്രത്തിനൊപ്പം @OfficeofRG എന്ന പേര് @RahulGandhi എന്നാക്കിയിട്ടുണ്ട്. ദില്ലിയില് നടക്കുന്ന കോണ്ഗ്രസിന്റെ 84ാംമത് പ്ലീനറി സെഷന് മീറ്റിങ്ങിനിടക്കാണ് ട്വിറ്ററിനും മേക്ക്ഓവര് നടത്തിയിരിക്കുന്നത്.
ദില്ലിയില് നടക്കുന്ന പ്ലീനറി സെഷന് മീറ്റിങ്ങില് രാഹുല് ഗാന്ധിയെ ഔപചാരികമായി കോണ്ഗ്രസ് പ്രസിഡന്റായി അംഗീകരിക്കും. വെള്ളിയാഴ്ച ആരംഭിച്ച മീറ്റിങ്ങ് തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കോണ്ഗ്രസ് പാര്ട്ടിയുടെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ട് രാഹുല് ഗാന്ധിയുടെ പുതിയ ട്വിറ്റര് പേര് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം കോണ്ഗ്രസ് പ്ലീനറി മീറ്റിങ്ങിലേക്ക് ഡെലിഗേറ്റ്സിനെയും അതിഥികളെയും സ്വാഗതം ചെയ്തുകൊണ്ട് ഇന്ന് രാവിലെ രാഹുല് ട്വീറ്റ് ചെയ്തിരുന്നു. 2015 ലാണ് രാഹുല് ഗാന്ധി ട്വിറ്ററില് അക്കൗണ്ട് തുടങ്ങുന്നത്. കോണ്ഗ്രസ് പ്രസിഡന്റ് ആയതിനുശേഷമുള്ള രാഹുല് ഗാന്ധിയുടെ ആദ്യ പ്ലീനറി സെഷനാണ് ദില്ലിയില് നടക്കുന്നത്.
