ആന്ധ്രാപ്രദേശിലെ റെണിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഹുലിനെ ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയും ചേര്‍ന്നാണ് സ്വീകരിച്ചത്. 

അമരാവതി: കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായി തിരുപ്പതിയിലെത്തി രാഹുല്‍ ഗാന്ധി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നാണ് രാഹുല്‍ എത്തിയത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്ന രാഹുലിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ഇന്ന് ആന്ധ്രാപ്രദേശിലെ റെണിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഹുലിനെ ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്ക് ശേഷം താരകരാമ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.