രാഹുല്‍ ഗാന്ധിയുടെ സ്ഥിരമായ ഇടപെടലാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ.  മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വെറുമൊരു എംപിയായിരുന്ന രാഹുല്‍ ഗാന്ധി നിരവധി കാര്യങ്ങളില്‍ ഇടപെട്ടു. ഇതാണ് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.  

ദില്ലി: രാഹുല്‍ ഗാന്ധിയുടെ സ്ഥിരമായ ഇടപെടലാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വെറുമൊരു എംപിയായിരുന്ന രാഹുല്‍ ഗാന്ധി നിരവധി കാര്യങ്ങളില്‍ ഇടപെട്ടു. ഇതാണ് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

'2009 മുതല്‍ -2014 വരെ വിദേശ മന്ത്രിയായിരിക്കെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയായിരുന്നു പാര്‍ട്ടിക്കകത്ത്. മൂന്നര വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. അപ്പോഴാണ് എണ്‍പത് വയസുള്ളവര്‍ മന്ത്രി സ്ഥാനം വഹിക്കേണ്ടെന്ന് രാഹുല്‍ നിര്‍ദ്ദേശം വച്ചത്. ഇത് എന്നെ നിരാശനാക്കി. തുടര്‍ന്നായിരുന്നു രാജിയെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി അദ്ധ്യക്ഷനായി സ്ഥാനമേല്‍ക്കും മുമ്പ് തന്നെ രാഹുല്‍ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നു. അത് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ വെറുമൊരു എംപിയായ രാഹുല്‍ ഗാന്ധിക്കായിരുന്നു മുഴുവന്‍ അധികാരവും. 

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് സഖ്യകക്ഷികളുടെമേല്‍ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. ഇതാണ്, ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതി തുടങ്ങിയവയിലേക്ക് നയിച്ചത്. അഞ്ച് വര്‍ഷം കൂടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അഴിമതി മുക്തമായ ഭരണം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് എസ്എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്.