ജനക്കൂട്ടത്തില്‍നിന്നെറിഞ്ഞ മാല രാഹുലിന്‍റെ കഴുത്തില്‍ വൈറലായി വീഡിയോ

ബംഗളുരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ പ്രചാരണ ചൂടിലാണ് കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. രാഹുലിന്‍ വന്‍ സ്വീകരണമാണ് അണികള്‍ നല്‍കുന്നത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കടന്നുപോകവെയായിരുന്നു അത്.

നക്കൂട്ടത്തില്‍നിന്ന് ഒരു മാല രാഹുലിന്‍റെ കഴുത്തില്‍ വന്നു വീണു. ആള്‍ക്കൂട്ടത്തില്‍നിന്ന് എറിഞ്ഞ മാല കൃത്യമായി രാഹുലിന്‍റെ കഴുത്തില്‍ കൃത്യമായി തന്നെ വീഴുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

അതീവ സുരക്ഷയാണ് രാഹുലിന് രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തുറന്ന വാഹനത്തിലെ യാത്രയ്ക്കിടെ ഉണ്ടായ സംഭവം ആളുകള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ സുരക്ഷാ വീഴ്ചയാണെന്ന വാദവും ഉയരുന്നുണ്ട്. കര്‍ണാടകയിലെ തുംകുരുവില്‍ ബുധനാഴ്ച നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മാല വന്ന് വീണ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.