തിരുവനന്തപുരം: ബിനോയ് കോടിയേരിക്കും ശ്രീജിത്ത് വിജയനും എതിരെയുള്ള വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ കരുനാഗപ്പള്ളി കോടതിയില്‍ അപേക്ഷ നല്‍കി.
ചൊവ്വാഴ്ച ഉത്തരവിന്‍റെ പകര്‍പ്പ് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പകര്‍പ്പ് കിട്ടിയശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് രാഹുല്‍ കൃഷ്ണയുടെ അഭിഭാഷകന്‍ പറഞ്ഞു.
ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചത് വിഷയം റിപ്പോട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതിയുടെ വിലക്കുള്ളതിനാലാണ്.
