തിരുവനന്തപുരം: വാര്‍ത്ത വിലക്ക് നീക്കാന്‍ രാഹുല്‍ കൃഷ്ണ കോടതിയിലേക്ക്. ഇന്ന് കരുനാഗപളളി കോടതിയെ സമീപിക്കും. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും.
ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായുമുളള വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നടപടിക്കെതിരെയാണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുന്നത്.
അതേസമയം ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കരുനാഗപ്പള്ളി സബ് കോടതിയുടെ വിലക്കുള്ളതിനാലാണിത്. വിലക്കിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം റദ്ദാക്കി ദില്ലിക്ക് മടങ്ങുകയാണെന്ന് കാണിച്ച് മര്‍സൂഖിയുടെ അഭിഭാഷകന്‍ പ്രസ് ക്ലബ് അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
