ദില്ലി: ഗുജറാത്തിൽ വികസനത്തിന് ഭ്രാന്ത് പിടിച്ചെന്ന സോഷ്യൽമീഡിയ പ്രചാരണം ഏറ്റെടുത്ത് രാഹുൽ ഗാന്ധി. വികസനത്തിനല്ല കോൺഗ്രസിനാണ് ഭ്രാന്തെന്ന് ബിജെപി തിരിച്ചടിച്ചു. കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതൃത്വം സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമ ജോലികളിലാണ്.
ഗുജറാത്ത് മ വികാസ് ഗാണ്ടോ തായോ ചെ. അഥവാ ഗുജറാത്തിൽ വികസനത്തിന് വട്ടിളകിയെന്ന സോഷ്യൽ മീഡിയ ക്യാംപെയിനാണ് അടുത്തകാലത്ത് ഏറ്റവും ഹിറ്റായത്. പൊട്ടിപ്പൊളിഞ്ഞ റോഡും അടിസ്ഥാന സൗകര്യമില്ലാത്ത ആശുപത്രികളുടെ ചിത്രങ്ങളുമൊക്കെ പ്രചരിപ്പിച്ച് ഈ ക്യാംപെയിൻ കോൺഗ്രസ് എറ്റെടുത്തു. ബാനസ്കന്ദയിൽ പാർട്ടി സോഷ്യൽമീഡിയ പ്രവർത്തകരോട് സംവംദിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വിമർശിച്ചു. നോട്ടുനിരോധനം ജിഎസ്ടി എന്നിവയടക്കം മോദികാണിച്ച തെതെറ്റുകൾ കോൺഗ്രസ് ചൂണ്ടിക്കാട്ടുമ്പോൾ ബിജെപിക്ക് സഹിക്കാനാകുന്നില്ലെന്ന് രാഹുൽ വിമർശിച്ചു.
ഗുജറാത്തിന്റെ വികസനം ശരിയായ ദിശയിലാണെന്നും ഭ്രാന്തിളകിയത് കോൺഗ്രസിനാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ തിരിച്ചടിച്ചു. വടക്കൻ ഗുജറാത്തിൽ രാഹുൽ ഗാന്ധിനടത്തുന്ന പര്യടനം ഇന്നും നാളെയും തുടരും. ഡിസംബർ ഒൻപതിന് 89 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ പട്ടേൽ വിഭാഗത്തിൽപെട്ട ഇരുപത്തിയഞ്ചോളം പേർക്ക് കോൺഗ്രസ് സീറ്റ് നൽകുമെന്നാണ് സൂചന. അതേസമയം ബിജെപിയുടെ സംസ്ഥാന ലിറ്റിൽ നിന്നും മൂന്ന് ദിവസത്തിനകം കേന്ദ്രനേതൃത്വം അന്തിമ സ്ഥാനാർത്ഥിപട്ടിക തയ്യാറാക്കും.
