വിജയ് മല്യയ്ക്കും നീരവ് മോദിക്കും രാജ്യം വിടാൻ സഹായിച്ചത് നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായ സിബിഐ ഉദ്യോഗസ്ഥനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 

Add Asianetnews as a Preferred SourcegooglePreferred

ദില്ലി: വിജയ് മല്യയ്ക്കും നീരവ് മോദിക്കും രാജ്യം വിടാൻ സഹായിച്ചത് നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായ സിബിഐ ഉദ്യോഗസ്ഥനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിബിഐ ജോയിന്‍റ് കമ്മീഷണർ എ.കെ. ശർമ്മയാണ് വിജയ് മല്യയ്ക്കെതിരായ ലുക്ക് ഔട്ട് മയപ്പെടുത്തിയത്.

ഇതേ ഉദ്യോഗസ്ഥനാണ് മെഹുൽ ചോക്സിക്കും നീരവ് മോദിക്കും രാജ്യം വിടാൻ വഴിയൊരുക്കിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ തുറന്നടിച്ചു.